ബീഫ് കഴിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രകാരന് വ​ധ​ഭീ​ഷ​ണി

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar

ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത പ്രമുഖ ചരിത്രകാരന് നേരെ ഭീഷണി. ചിത്രകാരനായ രാമചന്ദ്ര ഗുഹയ്ക്കു ഭാര്യക്കും നേരെയാണ് ഭീഷണി. ഭീഷണി ഉയര്‍ന്നതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. 'പനാജിയിലെ മാന്ത്രിക പ്രഭാതത്തില്‍, ബിജെപി ഭരിക്കുന്ന ഗോവയില്‍ ഞാന്‍ ബീഫ് കഴിക്കാന്‍ തീരുമാനിച്ചു'. ബീഫ് കഴിക്കുന്ന ചിത്രത്തോടെ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.


എന്നാല്‍ ഇതിനെതിരെ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥനടക്കം രംഗത്തുവന്നു. പരസ്യമായി ഹിന്ദു ബീഫ് കഴിക്കുകയെന്നാല്‍ അദ്ദേഹം ആ മതത്തെ കളങ്കപ്പെടുത്തുകയാണ്. രാമചന്ദ്ര ഗുഹ ഇതാണ് ചെയ്തത്. ഇത്തരം മോശം പ്രവര്‍ത്തിയിലൂടെ അദ്ദേഹം എല്ലാ ഹിന്ദുക്കളെയും കളിയാക്കിയിരിക്കുകയാണ്. ഇതിന് തീര്‍ച്ചയായും മറുപടി പറയണമെന്ന് മുന്‍ റോ ഉദ്യോഗസ്ഥന്‍ ആര്‍.കെ യാദവ് ആവശ്യപ്പെട്ടു.

 

OTHER SECTIONS