ഹണിപ്രീത് കുറ്റസമ്മതം നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍

By Shyma Mohan.12 Oct, 2017

imran-azhar


    പഞ്ച്കുള: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിംഗിനെ ബലാത്സംഗക്കേസില്‍ തടവുശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ താനായിരുന്നുവെന്ന് വളര്‍ത്തുമകള്‍ എന്ന് അവകാശപ്പെടുന്ന ഹണിപ്രീത് ഇന്‍സാന്‍ കുറ്റസമ്മതം നടത്തിയതായി കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം. ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഗുര്‍മീതിനെതിരായ ശിക്ഷാവിധിയെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് പഞ്ച്കുളയിലെ പ്രത്യേക കോടതിയെ അറിയിച്ചത്.
    ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നതിനായി പഞ്ച്കുളയിലെ ഏതാനും ചിലര്‍ക്ക് ഹണിപ്രീത് 1.25 കോടി രൂപ നല്‍കിയതായി ഹണിപ്രീതിന്റെ ഡ്രൈവര്‍ രാകേഷ് കുമാര്‍ അറോറ പറഞ്ഞതായി കോടതിയെ അറിയിച്ചു. ഹണിപ്രീത് അക്രമ സംഭവങ്ങള്‍ നടത്തുന്നതിനായി പദ്ധതിയിട്ടെന്ന് കുറ്റസമ്മതം നടത്തുക മാത്രമല്ല, വീഡിയോ ക്ലിപ്പുകള്‍ വഴി ജനക്കൂട്ടത്തെ സ്വാധീനിക്കുന്നതിന് പ്രചരണം നടത്തിയെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. ഹണിപ്രീതിന്റെ സഹായി സുഖ്ദീപ് കൗറും കുറ്റസമ്മതം നടത്തിയെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

OTHER SECTIONS