പശ്ചിമ ആഫ്രിക്കയിൽ കപ്പൽ തട്ടിയെടുത്തു; 18 ഇന്ത്യക്കാർ കപ്പലിലെന്ന് സൂചന

By Chithra.05 12 2019

imran-azhar

 

ന്യൂ ഡൽഹി : പശ്ചിമ ആഫ്രിക്കയിൽ വീണ്ടും കപ്പൽ തട്ടിയെടുത്തു. നൈജീരിയയിലെ ബോണി ദ്വീപിന് സമീപമാണ് ഹോങ്കോങ് ആസ്ഥാനമായുള്ള കപ്പൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്.

 

19 പേരിൽ 18 പേരും ഇന്ത്യക്കാരാണ് എന്നാണ് റിപ്പോർട്ടുകൾ. ഒരാൾ തുർക്കിക്കാരനാണ്. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 7.20നാണ് സംഭവം നടന്നത്. 10 പേർ അടങ്ങുന്ന സംഘമാണ് കപ്പൽ തട്ടിക്കൊണ്ടുപോയത്. അതേസമയാണ് കപ്പൽ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ച മാനേജ്മെന്റ് കപ്പൽ സുരക്ഷിതമാണെന്ന് അറിയിച്ചു.

 

കപ്പലിൽ ശേഷിക്കുന്ന ഏഴ് നാവികരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയതായും മാനേജ്മെന്റ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.

OTHER SECTIONS