ഒരുമാസത്തിനിടെ പരീക്ഷണം നടത്തിയത് 12 മിസൈലുകൾ ; ലോകത്തെ അത്ഭുതപ്പെടുത്തി ഇന്ത്യൻ കരുത്ത്

By online desk .21 10 2020

imran-azhar

 


ഡൽഹി: ഒരു മാസത്തിനിടെ 12 മിസൈൽ പരീക്ഷണങ്ങൾ നടത്തി ലോകത്തെ ഞെട്ടിച്ച് ഇന്ത്യ. നിർഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്അങ്ങനെ നീളുന്നു ഇന്ത്യ പരീക്ഷിച്ചു വിജയിച്ച മിസെയിലുകളുടെ നിര. അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈനക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ പരീക്ഷണങ്ങൾ എന്നാണ് വിദഗ്ദ്ധർ നൽകുന്ന അഭിപ്രായം. കഴിഞ്ഞ ഒന്നര മാസത്തോളമായി നാല് ദിവസത്തിൽ ഒരു മിസെയിൽ എന്ന തോതിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് സബ് സോണിക് ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു.

 

കഴിഞ്ഞ ദിവസം ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.വിക്ഷേപിക്കുന്നതിന് മുൻപും വിക്ഷേപിച്ച ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിനുള്ള സവിശേഷതകളോടു കൂടിയാണ് മിസൈൽ നിർമിച്ചിരിക്കുന്നത് . ഹെലികോപ്റ്ററില്‍ ഘടിപ്പിക്കാവുന്നവയാണ് ഇവ. താഴ്ന്ന് പറന്ന് ലക്ഷ്യത്തില്‍ കൃത്യമായി ആക്രമിക്കാന്‍ ഇവയ്ക്ക് സാധിക്കും. 2011 ലാണ് ആദ്യമായി ഈ മിസൈൽ വിക്ഷേപിച്ചത്. കൂടാതെ ദിവസങ്ങൾക്കു മുൻപാണ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ ആയ ബ്രഹ്മോസിന്റെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതിനു പിന്നാലെയാണ് സാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയിക്കുന്നത്.

OTHER SECTIONS