ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഉഗ്രസ്ഫോടനം ; ദൃശ്യങ്ങൾ പുറത്ത്

By online desk .04 08 2020

imran-azhar

 

ബെയ്റൂട്ട്:ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഉഗ്രസ്ഫോടനം. ബെയ്‌റൂട്ട് തുറമുഖത്ത് പ്രാദേശിക സമയം ആറോടെയാണ് സ്‌പോടനം ഉണ്ടായത്. ഇരട്ടസ്ഫോടനമാണ് ഉണ്ടായതെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് സ്‌ഫോടനത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളും ഓഫീസുകളും തകര്‍ന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത് .

 

 

തുറമുഖത്തോടു ചേർന്നുള്ള വെയര്‍ഹൗസിലുണ്ടായ വലിയ തീപിടുത്തമാണ് സ്ഫോടനത്തിന്‍റെ കാരണമെന്ന് ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനമുണ്ടായി തൊട്ടടുത്ത നിമിഷം ആകാശത്ത് ഭീമന്‍ അഗ്നിഗോളം രൂപപ്പെട്ടു. അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.ആളപായവുമായി ബന്ധപ്പെട്ട വ്യക്തമായ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.അതേസമയം 2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ അൻപതോളം പേർ മരണപ്പെട്ടുവെന്നും ഒട്ടനവധിപേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

OTHER SECTIONS