കൊല്ലം പള്ളിമുക്കിന് സമീപം വൻ വാൻ മസാല വേട്ട

By online desk.19 02 2020

imran-azhar

 


കൊല്ലം: കൊല്ലം പള്ളിമുക്കിന് സമീപം വൻ വാൻ മസാല വേട്ട. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മിനി വാനിൽ സൂക്ഷിച്ചിരുന്ന 24 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഷാഡോ പോലീസും ഇരവിപുരം പൊലീസും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച രാവിലെ ഷാഡോ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പതിനായിരക്കണക്കിന് പാക്കറ്റ് പാൻമസാല പിടികൂടിയത്.വാൻ കാണപ്പെട്ട വീട്ടുടമയിൽ നിന്നും ഇത് ഇവിടെ കൊണ്ടിട്ട വരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

പോസ്റ്റ് ഓഫീസിന് സമീപം ബി.റ്റി. ജംഗ്ഷനടുത്ത് തേജസ് നഗറിലുള്ള ഒരു വീടിന് മുന്നിലാണ് വാനിൽ പാൻ മസാല കണ്ടെത്തിയത്.ഷം ഭു, ഖൈനി, ഗണേഷ്, ലോയൽ തുടങ്ങിയ അഞ്ചിനങ്ങളിൽ പെട്ട പാൻ മസാലയാണ് പിടികൂടിയിട്ടുള്ളത്. ഷാഡോ എസ്.ഐ ജയകുമാർ, ഷാഡോ പൊലീസുകാരായ സീനു, മീനു, ബൈജു ജെറോം, സജു., ഇരവിപുരം സി .ഐ.വിനോദ്, എസ്.ഐ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പാൻമസാല പിടികൂടിയത്.

 

 

 

 

OTHER SECTIONS