കെട്ടിപ്പിടിച്ചാല്‍ അമേരിക്കന്‍ വിസ ലഭ്യമാകില്ല: മോദിയെ കളിയാക്കി രാഹുല്‍

By Shyma Mohan.26 Apr, 2018

imran-azhar


    ന്യൂഡല്‍ഹി: ട്രമ്പ് ഭരണകൂടത്തിന്റെ നിര്‍ദ്ദിഷ്ട വിസ ചട്ടങ്ങള്‍ ഇന്ത്യക്ക് വന്‍ തിരിച്ചടിയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. ആലിംഗനം കൊണ്ട് ചില കാര്യങ്ങള്‍ നേടിയെടുക്കാനാകുമെന്നും വിസകള്‍ ലഭിക്കുന്നതിന് അത് പോരാ എന്ന് രാഹുല്‍ പറഞ്ഞു. യുഎസില്‍ ജോലി ചെയ്യുന്നതിനുള്ള തൊഴില്‍ വിസയായ എച്ച്-1ബി വിസയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കം ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മാസ്റ്റര്‍ കാര്‍ഡിന്റെ പരസ്യത്തില്‍ നിന്ന് കടമെടുത്താണ് രാഹുല്‍ മോദിക്കെതിരെ വിമര്‍ശന ശരങ്ങള്‍ ഉയര്‍ത്തിയത്. പണം കൊണ്ട് വാങ്ങാന്‍ കഴിയാത്ത ചിലതുണ്ട്. എന്നാല്‍ മറ്റുള്ളവയ്‌ക്കെല്ലാം മാസ്റ്റര്‍ കാര്‍ഡ് ഉണ്ട് എന്ന പരസ്യ വാചകത്തില്‍ നിന്നാണ് രാഹുല്‍ മോദിയുടെ ആലിംഗന നയതന്ത്രത്തെ കളിയാക്കിയിരിക്കുന്നത്.


OTHER SECTIONS