ശശികലയ്ക്കു ജയിലില്‍ പ്രത്യേകസൗകര്യം ഐജിയ്ക്ക് സ്ഥലം മാറ്റം

By sruthy sajeev .17 Jul, 2017

imran-azhar


ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപെ്പട്ട അണ്ണാ ഡിഎംകെ (അമ്മ) നേതാവ് വി.കെ. ശശികലയ്ക്കു ജയിലില്‍ പ്രത്യേകസൗകര്യം നല്‍കിയെന്നു കാണിച്ച് ജയില്‍ ഡിജിപിയുള്‍പെ്പടെയുള്ളവരെ പ്രതിക്കൂട്ടിലാക്കിയ ഐജി ഡി. രൂപയ്ക്ക് സ്ഥലം മാറ്റം. റിപേ്പാര്‍ട്ട് മാധ്യമങ്ങളോടു പ്രസിദ്ധപെ്പടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് രൂപയ്‌ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. ഗതാഗത വകുപ്പിലേക്കാണ് പുത
ിയ നിയമനം.

 


പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്കു പ്രത്യേക സൗകര്യം ഏര്‍പെ്പടുത്താന്‍ ജയില്‍ ഡിജിപിയായ എച്ച്.എസ്. സത്യനാരായണ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയതായി പ്രചാരണമുണ്ടെന്നു രൂപ തയാറാക്കിയ റിപേ്പാര്‍ട്ടില്‍ പറഞ്ഞിരുന്നു. ജയില്‍ ഡിജിപിയായ സത്യനാരായണയ്ക്കുതന്നെയാണു റിപേ്പാര്‍ട്ട് സമര്‍പ്പിച്ചത്.

 

ഉദ്യോഗസ്ഥയുടെ നടപടിയെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ ചട്ടവിരുദ്ധമായ നടപടിയാണ് രൂപയുടേതെന്നും ഇക്കാര്യത്തിനു മറ്റേതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥനെ അവര്‍ക്കു സമീപിക്കാമായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നോട്ടീസ് അയക്കുകയും ചെയ്തു.

 

എന്നാല്‍ ജയിലിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് താന്‍ നല്കിയ റിപേ്പാര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി രൂപ വ്യകതമാക്കി. റിപേ്പാര്‍ട്ടിലെ ആരോപണങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത് താനലെ്‌ളന്നും അതുകൊണ്ടുതന്നെ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടിലെ്‌ളന്നുമായിരുന്നു അവരുടെ വിശദീകരണം.

 

loading...

OTHER SECTIONS