പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം; മഹാരാഷ്ട്രയില്‍ ഐപിഎസ് ഓഫിസര്‍ രാജിവെച്ചു

By online desk.12 12 2019

imran-azhar

 


മുംബൈ: പൗരത്വഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കിയതിന് പിന്നാലെ പ്രതിഷേധമറിയിച്ച് മഹാരാഷ്ട്രയിലെ ഐപിഎസ് ഓഫിസര്‍ രാജിവെച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരായുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുറഹ്മാന്‍ എന്ന ഐപിഎസ് ഓഫിസര്‍ സര്‍വീസ് വിട്ടത്.

 

മുംബൈയിലാണ് അബ്ദുറഹ്മാന്‍ പ്രവര്‍ത്തിച്ചിരുന്നത്. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെ അദ്ദേഹം തന്റെ രാജി പ്രഖ്യാപനം അറിയിക്കുകയായിരുന്നു. ഈ ബില്ലില്‍ അപലപിക്കുന്നതായും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരെയുള്ളതാണിതെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതല്‍ ഓഫിസില്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചതായും സര്‍വീസില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്നും അബ്ദുറഹ്മാന്‍ ട്വീറ്റ് ചെയ്തു. രാജിക്കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

99നെതിരെ 125 വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ലോക്സഭയില്‍ ബില്‍ നേരത്തെ പാസാക്കിയിരുന്നു.

 

OTHER SECTIONS