അഫ്ഗാനില്‍ 241 ഐഎസ് ഭീകരര്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി

By mathew.16 11 2019

imran-azhar

 


കാബുള്‍: ഭീകര സംഘടനയായ ഐഎസില്‍ അംഗങ്ങളായ 241 പേര്‍ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നംഗ്രഹാര്‍ പ്രവിശ്യയിലെ അചിന്‍, മൊഹ്മന്‍ ദാര എന്നീ ജില്ലകളിലായാണ് ഇവര്‍ കീഴടങ്ങിയതെന്ന് അഫ്ഗാന്‍ സൈന്യത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

 

കീഴടങ്ങിയവരുടെ കൂട്ടത്തില്‍ 107 കുട്ടികളും, 71 പുരുഷന്മാരും 63 സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഖ്യയാണ് ഇത്.

 

എന്നാല്‍, നംഗ്രഹാര്‍, കുനാര്‍, നുറിസ്താന്‍ എന്നീ പ്രവിശ്യകളില്‍ സജീവമായ ഐഎസ് പ്രവര്‍ത്തകര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

OTHER SECTIONS