പാരിസിലെ പൊലീസുകാരന്‍ കൊല്ലപ്പെട്ട ഭാകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

By sruthy sajeev .21 Apr, 2017

imran-azhar


പാരിസ്. ഫ്രാന്‍സിലെ മധ്യ പാരിസിലുള്ള ചാമ്പ്‌സ് എലീസിലെ വ്യാപാര മേഖലയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്‌ളപെ്പട്ടു. വെടിവയ്പ
ില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഭീകരാക്രമണമാണു നടന്നതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് സ്ഥിരീകരിച്ചതിന്റെ തൊട്ടു പിന്നാലെ ആക്രമണത്ത
ിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) രംഗത്തെത്തി.

 

തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഐഎസിന്റെ അവകാശവാദം. ആക്രമണം നടത്തിയശേഷം ഓടിരക്ഷപെ്പടാന്‍ ശ്രമിച്ച അക്രമികളില്‍ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യാക്രമണം നടത്തി വധിക്കുകയായ
ിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പൊലീസ് ബസിനു നേരേ ആക്രമികള്‍ വെടിയുതിര്‍ത്തത്. രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നാണു പൊലീസ് നിഗമനം.

 

അക്രമികള്‍ 20 തവണ വെടി ഉതിര്‍ത്തതായും റിപേ്പാര്‍ട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനങ്ങളോടു പ്രദേശം ഒഴിയാന്‍ പാരീസ് പൊലീസ് നിര്‍ദേശം നല്‍കി. രാജ്യത്തു പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു അക്രമണമുണ്ടായത്.

 

ആക്രമണത്തില്‍ കൊല്‌ളപെ്പട്ട പൊലീസുകാരനോടുള്ള ആദരസൂചകമായി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. സംഭവത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉടന്‍ മന്ത്രിസഭായോഗം ചേരുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞുവെന്നും എന്നാല്‍ വിവരങ്ങള്‍ ഇപേ്പാള്‍ വെളിപെ്പടുത്താനാകിലെ്‌ളന്നും പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സ്വ മോലിന്‍സ് പറഞ്ഞു

 

OTHER SECTIONS