ഐഎസ് മേധാവി അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

By Shyma Mohan.11 Jul, 2017

imran-azhar


    മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചു. ഐഎസ് പുറത്തുവിട്ട പ്രസ്താവനയിലാണ് അല്‍ ബാഗ്ദാദി വെസ്റ്റ് മൊസൂളില്‍ വെച്ച് കൊല്ലപ്പെട്ടതായി അറിയിച്ചത്. എന്നാല്‍ ഇതാദ്യമായല്ല അല്‍ ബാഗ്ദാദിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ സിറിയയിലെ റഖയില്‍ റഷ്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യ അവകാശപ്പെട്ടിരുന്നു. ജൂണ്‍ അവസാനം ബാഗ്ദാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി സിറിയന്‍ മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച ഐ.എസ് അടുത്ത മേധാവിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
    


OTHER SECTIONS