വാര്‍ത്താവിനിമ ഉപഗ്രഹമായ ജിസാറ്റ് -29 ന്റെ വിക്ഷേപണം ഇന്ന്

By Anju N P.14 11 2018

imran-azhar

 


ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ അത്യാധുനിക വാർത്താവിനിമ ഉപഗ്രഹമായ ജിസാറ്റ് -29 ന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് ജിസാറ്റ്-29 കുതിച്ചുയരുക. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട് .


കശ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ വർധിപ്പിക്കാൻ സഹായകമാകുന്നതാണ് ഐ.എസ്.ആർ.ഒയുടെ ജിസാറ്റ് -29. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയാൽ ഈ സംസ്ഥാനങ്ങളിലെ എല്ലാ ഭാഗത്തേക്കും വാർത്താവിനിമയ സേവനങ്ങൾ എത്തിക്കാൻ സാധിക്കും.

 

ജി.എസ്.എൽ.വി-മാർക്ക്- 3 ആയിരിക്കും ജിസാറ്റുമായി വിക്ഷേപണം നടത്തുക.ജി.എസ്.എൽ.വി-മാർക്ക്-3 യുടെ രണ്ടാമത്തെ ഭാരമേറിയ വിക്ഷേപണമാണിത്. 3,423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-29ന് പത്തുവർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്.

 

 

OTHER SECTIONS