ചെങ്ങന്നൂരിൽ വിഗ്രഹനിർമ്മാണശാലയിൽ 2 കോടി രൂപയുടെ വിഗ്രഹ കവർച്ച

By online desk.28 09 2020

imran-azhar

 

 

ആലപ്പുഴ ; ചെങ്ങന്നൂരിൽ വിഗ്രഹനിർമ്മാണശാലയിൽ നിന്ന് 2 കോടി രൂപ വിലമതിക്കുന്ന വിഗ്രഹം മോഷണംപോയി. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹമാണ് മോഷ്ടാക്കൾ കവർന്നത്. എം.സി റോഡിൽ കാരയ്ക്കാടുള്ള വിഗ്രഹനിർമ്മാണശാലയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ ആക്രമിച്ച് വിഗ്രഹം കടത്തുകയായിരുന്നു. നേരത്തെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്. സംഭവത്തിനുപിന്നിൽ തൊഴിൽ തർക്കമെന്നും സംശയമുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

OTHER SECTIONS