ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 18ന്

By Shyma Mohan.10 Aug, 2018

imran-azhar

 
    ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി പാകിസ്ഥാന്‍ തെഹ്രീക്ക് ഇ ഇന്‍സാഫിന്റെ ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, നവ്‌ജ്യോത് സിംഗ് സിദ്ദു, സുനില്‍ ഗാവസ്‌കര്‍ എന്നിവരെയും ക്ഷണിച്ചതായി സെനറ്റര്‍ ഫൈസല്‍ ജാവേദ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ബാലറ്റുമായി ബന്ധപ്പെട്ട് സ്വകാര്യത ലംഘിച്ചെന്ന ആരോപണത്തില്‍ ഇമ്രാന്‍ ഖാന്‍ ഇലക്ഷന്‍ കമ്മീഷന് മുമ്പാകെ നിരുപാധിക മാപ്പപേക്ഷ നല്‍കിയിരുന്നു.