ഭീകരര്‍ നുഴഞ്ഞുകയറിയതായി സംശയം; പത്താന്‍കോട്ടില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി

By Anju N P.20 Apr, 2018

imran-azhar

 

 

പത്താന്‍കോട്ട്: ഭീകരവാദികള്‍ നുഴഞ്ഞി കയറിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പഞ്ചാബിലെ പത്താന്‍കോട്ട് ജില്ലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പ്രദേശത്തേക്ക് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഭീകരര്‍ ഒളിച്ചുവെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടത്തുന്നുണ്ട്.

 

ഞായറാഴ്ച സംശയാസ്പദമായ രീതിയില്‍ ഒരുസംഘം യുവാക്കള്‍ കാര്‍ നിര്‍ത്തിക്കുകയും അതില്‍ യാത്രചെയ്തതുമാണ് സംഭവത്തിന്റെ തുടക്കം. സൈനികരാണെന്നുപറഞ്ഞാണ് അവര്‍ കാറില്‍കയറിയതെന്നും യാത്രയ്ക്കിടെ അവര്‍ സൈനികരല്ലെന്ന് ബോധ്യപ്പെട്ടെന്നും കാറുടമയായ മസ്‌കിന്‍ അലി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു. മസ്‌കിന്‍ അലി തന്നെയാണ് ഈ സംഘത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചത്.

 

വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയിരിക്കുന്നത്. ഇവിടെയുള്ള ഐടിഐ ബില്‍ഡിങ്ങില്‍ ഭീകരവാദികളെ കണ്ടിരുന്നു. ഇവിടെയും ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്

 

 

OTHER SECTIONS