നാവിക സേനക്ക് പെൺകരുത്ത് ; ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലിൽ വനിത ഓഫീസർമാർക്ക് നിയമനം

By online desk .21 09 2020

imran-azhar

ന്യൂഡൽഹി:നാവിക സേനക്ക് പെൺകരുത്ത് , ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലിൽ വനിത ഓഫീസർമാർക്ക് നിയമനം. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിങ് എന്നിവര്‍ക്കാണ് നിയമനം.നാവികസേനയിൽ ഓഫീസർ റാങ്കിൽ വനിതകൾക്ക് നിയമനം നല്കാറുണ്ടെങ്കിലും ഇതാദ്യമായാണ് യുദ്ധക്കപ്പലിന്റെ ക്രൂ അംഗങ്ങളായി വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.


ക്രൂ ക്വട്ടേഴ്സിലെ സ്വകാര്യതാകുറവ് , ബാത്റൂം അപര്യാപ്തത തുടങ്ങിയ പ്രശനങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇതുവരെ ക്രൂവിൽ വനിതകളെ ഉൾപ്പെടുത്തിരുന്നത് . രണ്ട് വനിതാ ഓഫീസര്‍മാര്‍ക്കും നേവിയുടെ മള്‍ട്ടി റോള്‍ ഹെലികോപ്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം നല്‍കി. കൊച്ചി നാവിക സേന ഒബ്‌സര്‍വേര്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. നേവിയുടെ ഏറ്റവും പുതിയ എംഎച്ച്-60 ആര്‍ ഹെലികോപ്ടറാണ് ഇരുവരും പറത്തുക.


2018ല്‍ നാവിക സേനയില്‍ ചേര്‍ന്ന കുമുദിനിയും റിതിയും ഏഴിമല നാവിക അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് കൊച്ചിയിലെത്തിയത്. 60 മണിക്കൂര്‍ പറക്കല്‍ പരിശീലനം ഇരുവരും പൂര്‍ത്തിയാക്കി. ഇരുവരും കംപ്യൂട്ടര്‍ സയന്‍സ് ബിടെക്കുകാരാണ്. തിങ്കളാഴ്ച ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് ‘വിങ്‌സ്’ നല്‍കി.
റാഫേൽ വിമാനങ്ങളിൽ വനിതാ പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള ചുരുക്കപ്പട്ടിക എയര്‍ഫോഴ്‌സ് തയാറാക്കി എന്ന റിപ്പോർട്ടുകൾ വന്നതിനുപിന്നാലെയാണ് ഈ വാർത്തയും പുറത്തുവന്നിരിക്കുന്നത്

OTHER SECTIONS