ന്യൂന മര്‍ദ്ദ ചുഴലിക്കാറ്റ്,തീരമേഖലയില്‍ ആശങ്ക പരക്കുന്നു

By Raji Mejo.13 Mar, 2018

imran-azhar

 മട്ടാഞ്ചേരി: കന്യാകുമാരി തീരത്ത് രൂപം കൊണ്ട ന്യൂന മര്‍ദ്ദ ചുഴലിക്കാറ്റ് കൊച്ചിയിലെ തീരമേഖലയില്‍ ആശങ്ക പരത്തി.ചെല്ലാനം തീരമേഖലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. ഓഖി ദുരന്തത്തിന്റെ കഷ്ടതകള്‍ തീരം വിട്ടു നീങ്ങി മാസങ്ങള്‍ക്കു ശേഷം രൂപം കൊണ്ട ചുഴലിക്കാറ്റ് മുന്നറിയിപ്പ് തീരത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി.ഫോര്‍ട്ട് കൊച്ചിയിലെ മല്‍സ്യതൊഴിലാളികള്‍ പരിഭാന്തിയിലായി. നേരത്തെ മുന്നറിയി്പ്പ് ലഭിച്ചാലും ഉള്‍ക്കടലില്‍ പോയ മത്സ്യബോട്ടുകള്‍ ചുഴലിക്കാറ്റിനെ കുറിച്ച് അ റിഞ്ഞിട്ടില്ലെന്ന്് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

കൊച്ചി,വൈപ്പിന്‍,മുനമ്പം ഹാര്‍ബറുകളില്‍ നിന്ന് നാന്നൂറോളം ബോട്ടുകളാണ് മല്‍സ്യബന്ധനത്തിനായി പോയിട്ടുള്ളത്.ഇതില്‍ അമ്പതോളം ബോട്ടുകള്‍ മടങ്ങിയിട്ടുണ്ട്.തീരത്തോട് ചേര്‍ന്ന് മല്‍സ്യബന്ധനം നടത്തുന്ന ബോട്ടുകളോടെല്ലാം മടങ്ങിയെത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി ബോട്ടുടമ അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും ഫിഷറീസ് വകുപ്പും ചുഴലിക്കാറ്റ് ഭീഷണി മാറുന്നത് വരെ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശം മല്‍സ്യതൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്.ഹാര്‍ബറുകളില്‍ അപകട സിഗ്‌നല്‍ നല്‍കി.തീരത്തോട് ചേര്‍ന്ന് കിടക്കുന്ന് വീടുകളിലുള്ളവരെ അടിയന്തിര ഘട്ടത്തില്‍ മാറ്റി താമസിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു.

ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തക്ക രീതിയില്‍ ദക്ഷിണ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും സജ്ജമാണ്.അതേസമയം ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയില്‍ സഞ്ചാരികളേയും കച്ചവടക്കാരെയും പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്.

സൗത്ത് ബീച്ച്,മിഡില്‍ ബീച്ച് എന്നിവടങ്ങളില്‍ നിന്നാണ് സഞ്ചാരികളേയും കച്ചവടക്കാരെയും നീക്കിയത്.സഞ്ചാരികള്‍ തീരത്തേക്ക് ഇറങ്ങുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്.കടല്‍ സാധാരണ പോലെയായിരുന്നുവെങ്കിലും അന്തരീക്ഷം മൂടി കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്.അതുകൊണ്ട് തന്നെ തീരദേശവാസികള്‍ക്കു ശക്തമായ ജാഗ്രത നിര്‍ദ്ദേശമാണു അധികൃതര്‍ നല്‍കിയിരിക്കുന്നത്.

 

OTHER SECTIONS