ആദായനികുതി സ്ളാബുകളില്‍ മാറ്റം

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി: ബജറ്റ് പ്രകാരം ആദായനികുതി സ്ളാബുകള്‍ മാറി. മൂന്ന് ലക്ഷം രൂപ വരെ നികുതി ഇല്ല.4.5 ലക്ഷം വരെയുള്ള വരുമാനത്തില്‍ വിവിധ ഇനങ്ങളില്‍ ഇളവിന് അര്‍ഹതയുളളവര്‍ക്ക് നികുതിയില്ല.2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുളളവര്‍ക്ക് അഞ്ചു ശതമാനം മാത്രം നികുതി. നേരത്തേ ഇത് പത്തു ശതമാനമായിരുന്നു. അന്‍പതു ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ചാര്‍ജ്. ഒരു കോടിക്കു മേല്‍ വരുമാനമുളളവര്‍ക്ക് 15 ശതമാനം സര്‍ചാര്‍ജ് തുടരുമെന്നും ജയ്റ്റ്ലി അറിയിച്ചു.അഞ്ചു ലക്ഷം രൂപ വരെ മാത്രം വരുമാനമുളളവര്‍ക്ക് ഒറ്റ പേജില്‍ ലളിതമായി ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൌകര്യമൊരുക്കുമെന്നും ബജറ്റില്‍ പറയുന്നു.

 

കന്പനി നികുതി
അന്‍പതു കോടിയില്‍ താഴെ വരുമാനമുള്ള കന്പനികളുടെ നികുതി 20 ശതമാനമാക്കി.
50 കോടിയില്‍ അധികം വരുമാനമുള്ള കന്പനികളുടെ നികുതി 25 ശതമാനമാക്കി.
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവ് ഏഴു വര്‍ഷത്തേക്ക് തുടരും.

OTHER SECTIONS