ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; മരണസംഖ്യ 3,43,804 ആയി

By Akhila Vipin .24 05 2020

imran-azhar

 

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികെയാണ്. ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. മരണസംഖ്യ 3,43,804 ആയി ഉയർന്നു. അമേരിക്കയിൽ ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98683 ആയി ഉയർന്നു. ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം 3,47,398 ആയി.അമേരിക്ക കഴിഞ്ഞാൽ ബ്രസീലിൽ ആണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദിയിൽ 24 മണിക്കൂറിനിടയിൽ 2442 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 70,161 ആയി ഉയർന്നു.

 

അതേസമയം, ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിച്ച് വരികയാണ്. ഒന്നേകാൽ ലക്ഷത്തിലധികം പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. യൂറോപ്പിൽ 1,987,657 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടയിൽ 21,413 കേസുകൾ റിപ്പോർട്ട് ചെയ്തു. 1631 കഴിഞ്ഞ ദിവസം മരിച്ചതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 1,72,958 ആയോ ഉയർന്നു. ആഫ്രിക്കയിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇതുവരെ 74,256 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2504 പേർക്കാണ് ഒരു ദിവസത്തിൽ രോഗബാധ ഉണ്ടായത്. 59 പേരാണ് 24 മണിക്കൂറിനിടയിൽ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2040 ആയി.

 

 

OTHER SECTIONS