സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ചെങ്കോട്ട ഒരുങ്ങി; 4000 അതിഥികൾ പങ്കെടുക്കും

By online desk .14 08 2020

imran-azhar

 

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് വ്യാപനം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കടുത്ത മുൻ കരുതലോടെയും സുരക്ഷയോടെയും 74 -ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ചെങ്കോട്ട ഒരുങ്ങി കഴിഞ്ഞു. നയതന്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 4000 പേര്‍ക്കാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്.അതേസമയം കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട മുന്കരുതലോടെ പരിപാടികൾ നടത്തുമ്പോഴും ദേശിയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിർത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സാമൂഹിക അകലം പാലിക്കലിന്റെ ഭാഗമായി അതിഥികൾ തമ്മിൽ ആറടി അകലം വരുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾക്ക് പകരം ഇത്തവണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ചെങ്കോട്ടയിൽ എത്തുന്നത് എന്‍സിസി കേഡറ്റുകളാണ്. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ ഇടങ്ങളിലായി ഹാൻഡ് സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ട്., കൂടാതെ തിരക്ക് ഒഴിവാക്കുന്നതിനും ചലനം സുഗമമാക്കുന്നതിനും തിയായ അകലങ്ങളിലായി മെറ്റല്‍ ഡിറ്റക്ടറുകളുള്ള കൂടൂതല്‍ കവാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

കവാടങ്ങളിൽ എല്ലാ ക്ഷണിതാക്കളുടെയും താപനില പരിശോധിക്കും. അതേസമയം ഔധ്യോയോഗിക ശനമില്ലാത്ത ആരെയും തന്നെ കവാടത്തിലേക്ക് കടത്തി വിടില്ല. ചെങ്കോട്ടകക്കത്തും പുറത്തും ആണ് നശീകരണം നടത്തിയതായും അധികൃതർ അറിയിച്ചു .കൂടാതെ നാല് മെഡിക്കൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. വൻ സുരക്ഷാ വലയമാണ് ചെങ്കോട്ടക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്.

OTHER SECTIONS