ഇന്‍ഡിഗോയും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ജെറ്റും നേര്‍ക്കുനേര്‍: വന്‍ ആകാശ ദുരന്തം തലനാരിഴക്ക് ഒഴിവായി

By Shyma Mohan.24 May, 2018

imran-azhar


    ചെന്നൈ: ചെന്നൈ എയര്‍സ്‌പേസില്‍ നിന്ന് 24000 അടി ഉയരത്തില്‍ ഇന്‍ഡിഗോയും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ജെറ്റും 300 അടി വ്യത്യാസത്തില്‍ നേര്‍ക്കുനേര്‍. ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിന് വന്ന ഓട്ടോ - ജനറേറ്റഡ് മുന്നറിയിപ്പായ റെസൊല്യൂഷന്‍ അഡൈ്വസറിയാണ് വന്‍ ആകാശ ദുരന്തം ഒഴിവാക്കിയത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചു. മെയ് 21ന് വൈകിട്ട് 9.49ന് അരങ്ങേറിയ സംഭവത്തില്‍ ഇന്‍ഡിഗോ സ്ഥിരീകരണം നടത്തി. എന്നാല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്രതികരണം അറിയിച്ചിട്ടില്ല. ഇന്‍ഗിഡോ എയര്‍ബസ് എ320 വിമാനമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിശാഖപട്ടണത്തില്‍ നിന്ന് ബംഗളുരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ 6ഇ 647 ഫ്‌ളൈറ്റില്‍ നിന്ന് വന്ന മുന്നറിയിപ്പാണ് അപകടം ഒഴിവാകാന്‍ കാരണമായത്.


OTHER SECTIONS