കണ്ടന്റ് നീക്കം ചെയ്യണം; ഇന്ത്യ ഗൂഗിളിന് അയച്ചത് 20,000 അപേക്ഷകള്‍, പട്ടികയില്‍ മൂന്നാമത്

ഇന്ത്യ കഴിഞ്ഞ 10 വര്‍ഷത്തോളമായി ഏകദേശം 20,000 അപേക്ഷകളാണ് കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നല്‍കിയിരിക്കുന്നത്.

author-image
Priya
New Update
കണ്ടന്റ് നീക്കം ചെയ്യണം; ഇന്ത്യ ഗൂഗിളിന് അയച്ചത് 20,000 അപേക്ഷകള്‍, പട്ടികയില്‍ മൂന്നാമത്

ന്യൂഡല്‍ഹി: ഇന്ത്യ കഴിഞ്ഞ 10 വര്‍ഷത്തോളമായി ഏകദേശം 20,000 അപേക്ഷകളാണ് കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നല്‍കിയിരിക്കുന്നത്.

കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പരാതി നല്‍കിയവരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി സര്‍വീസസ് ആന്‍ഡ് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ആയ സര്‍ഫ്ഷാര്‍ക്കിന്റെ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നത് റഷ്യയാണ്. കഴിഞ്ഞ 10 വര്‍ഷത്തില്‍ റഷ്യ 2.15 ലക്ഷത്തോളം അപേക്ഷകളാണ് നല്‍കിയത്. തൊട്ടു പിന്നിലുള്ളത് സൗത്ത് കൊറിയ ആണ്. മൂന്നാമതാണ് ഇന്ത്യ.

2013നും 2022-നും ഇടയില്‍ 150 രാജ്യങ്ങളില്‍ നിന്നാണ് കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതെന്നാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിന്റെ പ്രധാന കാരണം മാനനഷ്ടമാണ്. ഈ കാലയളവില്‍ 150 രാജ്യങ്ങളില്‍ നിന്നായി 3.5 ലക്ഷത്തിലധികം അപേക്ഷകളാണ് ഗൂഗിളിന് ലഭിച്ചിരിക്കുന്നത്. റഷ്യ, സൗത്ത് കൊറിയ, ഇന്ത്യ, തുര്‍ക്കി, ബ്രസീല്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് ഇതിലധികവും. ഒരു വര്‍ഷത്തില്‍ കണ്ടറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷം അപേക്ഷകളാണ് ഗൂഗിളിന് ലഭിച്ചത്.

india google