വ്യോമാതിര്‍ത്തി ലംഘനം: ഇന്ത്യ-ചൈന ചര്‍ച്ചയില്‍ ഭാഗമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

By Shyma Mohan.05 08 2022

imran-azhar

 


ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ചൈനയുമായുള്ള സൈനിക ചര്‍ച്ചയില്‍ പങ്കെടുത്തു. ജൂണ്‍ അവസാന വാരത്തില്‍ ലഡാക്ക് മേഖലയിലെ നിയന്ത്രണ രേഖയുടെ 10 കിലോമീറ്ററിനുള്ളില്‍ ചൈനീസ് സൈനിക വിമാനം പറന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച.

 

തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ ഫിക്‌സ്ഡ് വിംഗ് എയര്‍ക്രാഫ്റ്റുകള്‍ നിയന്ത്രണരേഖയില്‍ നിന്ന് 10 കിലോമീറ്ററിനുള്ളില്‍ പറക്കുന്ന്ത് ഒഴിവാക്കണമെന്നാണ് പൊതുനിയമം. അതാണ് ചൈന ജൂണില്‍ ലംഘിച്ചത്. കൂടാതെ ടിബറ്റ് മേഖലയില്‍ ചൈന വന്‍ സൈനികാഭ്യാസങ്ങള്‍ നടത്തുന്നു. ടിബറ്റിലെ തങ്ങളുടെ എയര്‍ബേസുകളിലും അവര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

OTHER SECTIONS