രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2000 കടന്നു..മരണം 56 ആയി

By online desk .03 04 2020

imran-azhar

ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2000 കടന്നു. വെള്ളിയാഴ്ച ഇന്ത്യയിലെ ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 2301 ആയി. ഇതിൽ 56 പേർ മരിച്ചു. 156 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് നിലവിൽ 2088 ആക്ടിവ് കോവിഡ് 19 കേസുകളുണ്ട്.

 

"രാജ്യത്ത് ആകെ 2301 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 156 പേർ സുഖം പ്രാപിച്ചു. 56 പേർ മരിച്ചു." - ആരോഗ്യവകുപ്പ് അറിയിച്ചു.

 

മഹാരാഷ്ട്രയിലാണ്ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ ഉള്ളത് 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്309 പേർക്ക് തമിഴ്‌നാട്ടിലും 286 കേരളത്തിലും, കോവിഡ് ബാധിതരാണ് .

OTHER SECTIONS