ബജറ്റ്: ജെയ്റ്റിലിയെ ഉറ്റുനോക്കി ഇന്ത്യ

By Subha Lekshmi B R.25 Jan, 2017

imran-azhar

ന്യൂഡല്‍ഹി: യൂണിയന്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഇനി ആറു നാള്‍ മാത്രം. ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്നത് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പെട്ടിയിലേക്കാണ്.നോട്ട് റദ്ദാക്കലും കറന്‍സി നിയന്ത്രണവുമൊക്കെ മന്ത്രവടിവീശിയാലെന്ന പോലെ നിഷ്പ്രഭമാക്കി വിസ്മയം സൃഷ്ടിക്കുമോ ജയ്റ്റ്ലി? അതോ തന്‍റെ സര്‍ക്കാരിന്‍െറ തന്നെ തീരുമാനത്തില്‍ കുരുങ്ങി കൈകാലിട്ടടിക്കുന്ന കാര്യമായ ഉളളടക്കമൊന്നുമില്ലാത്ത ബജറ്റാകുമോ? വന്‍കിടക്കാര്‍ മാത്രമല്ല, സാധാരണക്കാര്‍ പോലും മുന്‍പൊന്നുമില്ലാത്തവിധം
ആശങ്കയോടെ അതിലേറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബജറ്റാണ് ഇത്തവണ ജയ്റ്റ്ലി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിനു പകരം ആദ്യ ദിനത്തില്‍ അവതരിപ്പിക്കുന്ന ബജറ്റെന്ന
പ്രത്യേകതയുമുണ്ട്. മാത്രമല്ല, പതിവിന് വിപരീതമായി റെയില്‍വേ ബജറ്റുകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നു. സമ്മര്‍ദ്ദങ്ങളുടെ പത്മവ്യൂഹത്തില്‍ നിന്നുകൊണ്ടാണ് ജയ്റ്റ്ലി തന്‍റെ പെട്ടി തുറക്കാനൊരുങ്ങുന്നത്.

OTHER SECTIONS