ബഹിരാകാശത്തും വിദേശനിക്ഷേപത്തിന് അവസരമൊരുക്കി ഇന്ത്യ

By online desk .25 10 2020

imran-azhar

 


ന്യൂഡൽഹി ; ഇന്ത്യയുടെ ബഹിരാകാശ നയത്തിൽ സ്വകാര്യവൽക്കരണത്തിന് പുറമേ വിദേശ നിക്ഷേപങ്ങളും അനുവദിച്ച് കേന്ദ്രസർക്കാർ. ഇന്ത്യൻ കമ്പനികൾക്കും വിദേശ പങ്കാളിത്തത്തോടെ പരീക്ഷണങ്ങൾ നടത്താം. രാജ്യത്തിനകത്ത് സാങ്കേതിക സംവിധാനങ്ങൾ സ്ഥാപിക്കാൻ വിദേശ കമ്പനികൾക്ക് ഇതോടെ അവസരം ഉണ്ടാകുമെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറി കെ. ശിവൻ അറിയിച്ചു.

 

വിക്ഷേപണ വാഹനങ്ങൾ, കൃത്രിമോപഗ്രഹങ്ങൾ, ഗ്രൗണ്ട് സ്റ്റേഷനുകൾ എന്നിവ ഇതിലുൾപ്പെടുന്നു. ദേശീയ താല്പര്യങ്ങൾക്കും ദേശസുരക്ഷക്കും അതീവ പ്രാധാന്യം നൽകിയായിരിക്കും ഓരോ പദ്ധതിക്കും അനുമതി നൽകുക എന്നും ശിവൻ വ്യക്തമാക്കി.

OTHER SECTIONS