പുനരുപയോഗ ഉര്‍ജ്ജം: ഇന്ത്യയും സൗദിയും തമ്മില്‍ ധാരണാപത്രം

പുനരുപയോഗ ഊര്‍ജ്ജം സംബന്ധിച്ച സഹകരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും സൗദി അറേബ്യയും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരു രാജ്യങ്ങളും ഞായറാഴ്ച ഒപ്പുവച്ചു

author-image
Web Desk
New Update
പുനരുപയോഗ ഉര്‍ജ്ജം: ഇന്ത്യയും സൗദിയും തമ്മില്‍ ധാരണാപത്രം

ന്യൂഡല്‍ഹി: പുനരുപയോഗ ഊര്‍ജ്ജം സംബന്ധിച്ച സഹകരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും സൗദി അറേബ്യയും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരു രാജ്യങ്ങളും ഞായറാഴ്ച ഒപ്പുവച്ചു. റിയാദില്‍ നടക്കുന്ന മെന കാലാവസ്ഥ വാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇന്ത്യയുടെ ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍. കെ. സിംഗും സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

വൈദ്യതി കണക്റ്റിവിറ്റി, ക്ലീന്‍ ഗ്രീന്‍ ഹൈഡ്രജന്‍, വിതരണ ശൃംഖല തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനാണ് ധാരണയായത്. സഹകരണ മേഖലകളില്‍ സമ്പൂര്‍ണ്ണ വിതരണ മൂല്യ ശൃംഖല സ്ഥാപിക്കുന്നതിന് പതിവ് ബി ടു ബി മീറ്റിംഗുകള്‍ നടക്കും. ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഒരു പൊതു ചട്ടക്കൂട് ഉണ്ടാക്കാനാണ് തീരുമാനം. അടിയന്തര സാഹചര്യങ്ങളില്‍ വൈദ്യുതി കെ മാറ്റം ഉള്‍പ്പെടെ കാര്യങ്ങളിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

india saudi arabia renewable energy