ഇന്ത്യ ചൈന അതിർത്തി തർക്കം മധ്യസ്ഥരാവാൻ തയ്യാറാണെന്ന് ട്രംപ്

By online desk .27 05 2020

imran-azhar

വാഷിങ്ടൺ: ഇന്ത്യ ചൈന അതിർത്തി തർക്കം മധ്യസ്ഥരാവാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിയിച്ചു . തനിക്ക് അതിന് സാധിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചുകൂടാതെ ഇ രണ്ടു രാജ്യങ്ങളെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു . അതേസമയം നേരത്തെ തന്നെ ട്രംപ് 
നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീർ വിഷയത്തിലും ഇടപെടാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.എന്നാൽ ഈ വാഗ്‌ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു. 
എന്നാൽ ഈ കാര്യം ട്രംപ് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചോ എന്ന കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്ത്യൻ വക്താക്കൾ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല

.


മെയ് ആദ്യവാരം മുതൽ സിക്കിം അതിർത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യൻ സേന തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് ചൈന കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്നും ചൈന അറിയിച്ചു. നിയന്ത്രണരേഖയിലെ പട്രോളിങിനെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യയും ആരോപിച്ചിരുന്നു.

OTHER SECTIONS