ചൈനയിൽ നിന്നും ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും താക്കീതുമായി ഇന്ത്യ

By online desk .25 09 2020

imran-azhar

 

ഡൽഹി: കിഴക്കൻ അതിർത്തിയിലെ സംഘർഷത്തിൽ ചൈനക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. കിഴക്കൻ അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയിൽ നിന്നും ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുംഎന്ന് ഇന്ത്യ ചൈനക്ക് മുന്നറിയിപ്പ് നൽകി. അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാൻഡർ തല ചർച്ചകൾക്ക് ശേഷവും ചൈന ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ ലംഘിച്ചിരിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. അതിർത്തിയിലെ ഏറ്റുമുട്ടൽ സാധ്യത ഒഴിവാക്കണമെന്ന് ചർച്ചയിൽ ധാരണയായിരുന്നു. ഗൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും വൻ തോതിലുള്ള സൈനിക വിന്യാസമാണ് അതിർത്തിയിൽ നടത്തിയിരിക്കുന്നത്

 

OTHER SECTIONS