ഇന്ത്യ -ചൈന അതിർത്തി പ്രശനം പ്രധാനമന്ത്രി തന്റെ നുണകൾ ആവർത്തിക്കുന്നു ; രാഹുൽ ഗാന്ധി

By online desk .11 07 2020

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് കോൺഗ്രെസ്സ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ദുർബലപ്പെടുത്തുന്ന ഒന്നിനോടും കോൺഗ്രസിന് കക്ഷിയാവാൻ സാധിക്കില്ല അദ്ദേഹം പറഞ്ഞു . കൂടാതെ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നം രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

 

വീഡിയോ കോൺഫെറൻസ് വഴി ചേർന്ന കോൺഗ്രസ് എം പി ,മാരുടെ യോഗത്തിലാണ് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രാഹുൽ രൂക്ഷവിമർശനമുന്നയിച്ചത് കോവിഡ് കൈകാര്യം ചെയ്യുന്നതിലും സംസ്ഥാന സര്‍ക്കാരുകളെയും സാധാരണക്കാരെയും സഹായിക്കുന്നതിലും കേന്ദ്രം പരാജയപ്പെട്ടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്കു സഹായം ആവശ്യമായിരുന്നപ്പോള്‍ കേന്ദ്രം നല്‍കിയില്ലെന്നു രാഹുല്‍ പറഞ്ഞു.

 

OTHER SECTIONS