റീട്ടെയ്ല്‍ വ്യാപാര രംഗത്ത് ചൈനയെ പിന്തള്ളി ഇന്ത്യ

By Shyma Mohan.20 Sep, 2017

imran-azhar


    മുംബൈ: റീട്ടെയില്‍ വ്യാപാര മേഖലയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ. രാജ്യാന്തര ചെറുകിട വ്യാപാര വികസന സൂചിക 2017 റിപ്പോര്‍ട്ടിലാണ് റീട്ടെയ്ല്‍ രംഗത്ത് ചൈനീസ് മേധാവിത്വം അവസാനിപ്പിച്ച് ഇന്ത്യ മുന്‍നിര പിടിച്ചടക്കിയതായി വ്യക്തമാക്കുന്നത്. അമേരിക്കന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ എ.ടി കേര്‍നിയുടെ പങ്കാളിയായ സുബേന്ദു റോയിയാണ് ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ച് രണ്ടു ദിവസമായി നടന്നുവരുന്ന ഇന്ത്യ റീട്ടെയ്ല്‍ ഫോറം 2017ല്‍ വ്യക്തമാക്കിയത്.
    പണം ചെലവഴിക്കുന്നതില്‍ ഉപഭോക്താക്കള്‍ കാണിക്കുന്ന വ്യഗ്രത, വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം, വിദേശ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം, പണരഹിത സാമ്പത്തിക ഇടപാടിനുള്ള പ്രോത്സാഹനം, ചരക്കുസേവന നികുതി തുടങ്ങിയവയാണ് റീട്ടെയ്ല്‍ വ്യാപാര രംഗത്തിന് ഇന്ത്യയെ ഏറെ അനുയോജ്യമാക്കിയ രാജ്യമായി ഗ്ലോബല്‍ ബ്രാന്റുകള്‍ കാണുവാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

OTHER SECTIONS