2024 ആകുന്നതോടെ റെയില്‍വേയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും പീയുഷ് ഗോയല്‍

By online desk .27 01 2020

imran-azhar

 

ഡല്‍ഹി : 2024 ആകുന്നതോടെ റെയില്‍വേയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. കൂടാതെ 2030 ആകുന്നതോടെ നെറ്റ് സീറോ എമിഷന്‍ നെറ്റ്വര്‍ക്ക് ആയി റെയില്‍വേയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

2024 ആകുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുതീകരണം നടത്തുക എന്നതാണ് ലക്ഷ്യമെന്നും അതോടെ എല്ലാ നെറ്റ്വര്‍ക്കുകളും സമ്പൂര്‍ണമായി വൈദ്യുതീകരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 2030 ആകുന്നതോടെ മുഴുവന്‍ റെയില്‍വേ നെറ്റ് വര്‍ക്കുകളും നെറ്റ് സീറോ എമിഷന്‍ നെറ്റ് വര്‍ക്കായി മാറ്റണമെന്ന തീരുമാനമുണ്ടെന്നും . റെയില്‍വേ ശുചിയായ ഊര്‍ജത്തിലും കരുത്തിലുും അത് മുന്നോട്ടുപോകുമെന്നും റെയില്‍വെയില്‍ നിന്ന് യാതൊരു പുറന്തള്ളലുകളും ഭാവിയില്‍ ഉണ്ടാകില്ലഎന്നും ഗോയല്‍ പറഞ്ഞു.റെയില്‍വേ നെറ്റ് വര്‍ക്കിനെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റെയില്‍വേയുടെ അടിസ്ഥാനഘടകങ്ങളുടെ വികസനത്തിന് ബ്രസീലിന്റെ പങ്കാളിത്തം ലഭ്യമായേക്കുമെന്ന പ്രതീക്ഷയും പീയുഷ് പങ്കുവെച്ചു.

 

OTHER SECTIONS