മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി

By Shyma Mohan.11 Jan, 2018

imran-azhar


    ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി. 9000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വിചാരണ നേരിടുന്ന മല്യയെ വിട്ടുകിട്ടാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനാണ് ബ്രിട്ടനോട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടനില്‍ വെച്ച് നടക്കുന്ന ഉഭയകക്ഷി യോഗത്തിലാണ് ബ്രിട്ടന്റെ സുരക്ഷക്കും സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും ചുമതലയുള്ള മന്ത്രി ബെന്‍ വാലാസിന്റെ സഹായം കിരണ്‍ റിജ്ജു അഭ്യര്‍ത്ഥിച്ചത്. മല്യക്കെതിരെയുള്ള കേസ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടന്നുവരുന്നത്. മല്യയും മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡിയും ക്രിക്കറ്റ് ബുക്കിയായ സഞ്ജീവ് കപൂര്‍ അടക്കം 13 പേരെ ഇന്ത്യക്ക് കൈമാറണമെന്ന് റിജ്ജു ബെന്‍ വാലാസിനോട് ആവശ്യപ്പെട്ടു.


OTHER SECTIONS