ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ

By online desk.15 02 2020

imran-azhar

 


ന്യൂഡല്‍ഹി: ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ. പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ കശ്മീരികള്‍ പീഡനം അനുവഭിക്കുന്നുവെന്നും ഇന്ത്യ ഏകപക്ഷീയമായി ഇടപ്പെട്ടുവെന്നും തുടങ്ങി നടത്തിയ പരാമര്‍ശങ്ങൾക്കെതിരെയാണ് ഇന്ത്യയുടെ മറുപടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്.

 

ജമ്മുകശ്മീരുമായി ബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളികളയുകയാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും വസ്തുതകളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കണമെന്നും തുര്‍ക്കി നേതൃത്വത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നുമാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചത്.

 

 


 

 

 

 

 

 

 

 


OTHER SECTIONS