അവസാന ഓവറിൽ ഷമിക്ക് ഹാട്രിക്: ഇന്ത്യക്ക് തകർപ്പൻ ജയം

By Sooraj Surendran .23 06 2019

imran-azhar

 

 

സതാംപ്ടൺ: അവസാന ഓവറിൽ ഹാട്രിക് നേടിയ മുഹമ്മദ് ഷമിയിലൂടെ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് എടുത്തത്. 67 റൺസ് നേടിയ വിരാട് കോലിയുടെയും, 52 റൺസ് നേടിയ കേദാർ ജാദവിന്റേയും ബാറ്റിംഗ് മികവിലാണ് ഇന്ത്യക്ക് 225 റൺസ് നേടാനായത്. മികച്ച ബൗളിംഗ് പ്രകടനമാണ് അഫ്ഗാൻ ബൗളർമാർ കാഴ്ചവെച്ചത്. മുഹമ്മദ് നബിയും, നൈബും 2 വിക്കറ്റ് വീതം വീഴ്ത്തി. ദുർബലമായ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ കരുതലോടെ നീങ്ങിയെങ്കിലും, ഇന്ത്യൻ ബൗളിംഗ് നിരയുടെ കടന്നാക്രമണത്തിൽ പിടിച്ചുനിൽക്കാനായില്ല. ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്ന അവസാന ഓവർ എറിഞ്ഞ മുഹമ്മദ് ഷമിയുടെ ആദ്യ പന്ത് മുഹമ്മദ് നബി ബൗണ്ടറി കടത്തി. അടുത്തടുത്തുള്ള തുടർച്ചയായ മൂന്ന് പന്തിലും വിക്കറ്റ് വീഴ്ത്തിയ ഷമി ഇന്ത്യക്ക് വിജയം സമ്മാനിച്ചു. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി 52 റൺസ് നേടി. 49.5 ഓവറിൽ അഫ്ഗാൻ 213 റൺസിന് പുറത്തായി ഇന്ത്യ 11 റൺസിന് ജയം സ്വന്തമാക്കി.

OTHER SECTIONS