പുലിക്കുട്ടികളെ കണ്ട് വിരണ്ടോടി കങ്കാരുപ്പട: ഇന്ത്യക്ക് 36 റൺസ് ജയം

By Sooraj Surendran .09 06 2019

imran-azhar

 

 

ലണ്ടൻ: ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് നേടി. ഓപ്പണർമാരും, മധ്യനിരയും തകർത്താടിയപ്പോൾ ഓസീസ് ബൗളിംഗ് നിര അക്ഷരാർത്ഥത്തിൽ തകരുകയായിരുന്നു. രോഹിത് ശർമ്മ (57), ശിഖർ ധവാൻ (117), വിരാട് കോലി (82), ഹാർദിക് പാണ്ഡ്യ (48), എം എസ് ധോണി (27) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ടീം സ്‌കോർ 352ൽ എത്തിച്ചത്. വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ ബൗളിംഗ് അറ്റാക്കിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഡേവിഡ് വാർണർ (56), സ്റ്റീവ് സ്മിത്ത് (69), ഉസ്മാൻ ഖവാജ (42), അലക്സ് കേരി (55*) എന്നിവരുടെ പ്രകടനം ഓസീസിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും. അവസാന ഓവറുകളിൽ ശക്തമായി തിരിച്ചുവന്ന ബുംറയും, ഭുവനേശ്വറും ഇന്ത്യക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. 316 റൺസിന് പുറത്താകുകയായിരുന്നു ഓസീസ്.

OTHER SECTIONS