ന്യൂസിലൻഡിനെ തകർത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

By സൂരജ് സുരേന്ദ്രന്‍.21 11 2021

imran-azhar

 

 

കൊൽക്കത്ത: ഇന്ത്യ-ന്യൂസീലൻഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. ജയത്തോടെ 3-0 ന് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്.

 

വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 17.2 ഓവറിൽ 111 റൺസിന് പുറത്താകുകയായിരുന്നു. 36 പന്തുകളില്‍ നിന്ന് നാലുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 51 റണ്‍സെടുത്ത മാർട്ടിൻ ഗപ്ടിൽ മാത്രമാണ് കിവീസിനായി പൊരുതിയത്.

 

17 റണ്‍സെടുത്ത സീഫേര്‍ട്ട്, ഫെര്‍ഗൂസന്‍ 14 എന്നിവരാണ് ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നത്. ബൗളിങ്ങിൽ ഇന്ത്യക്കായി അക്ഷർ പട്ടേൽ 3 വിക്കറ്റും, ഹർഷൽ പട്ടേൽ 2 വിക്കറ്റും നേടി.

 

വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്.

 

31 പന്തിൽ 5 ബൗണ്ടറിയും 3 സിക്സറുമടക്കം 56 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം സമ്മാനിച്ചത്.

 

ബാറ്റിങ് പവര്‍പ്ലേയില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സാണ് ഇന്ത്യ നേടിയത്. ഇഷാന്‍ കിഷൻ 21 പന്തുകളില്‍ നിന്ന് ആറ് ഫോറുകളുടെ സഹായത്തോടെ 29 റണ്‍സെടുത്ത് പുറത്തായി.

 

സൂര്യകുമാർ യാദവ് പൂജ്യനായി മടങ്ങി. ശ്രേയസ് അയ്യർ 25, വെങ്കടേഷ് അയ്യർ 21, ഹർഷൽ പട്ടേൽ 18, ദീപക് ചഹാർ 21 എന്നിവരാണ് ഇന്ത്യൻ സ്‌കോർ 184 റൺസിൽ എത്തിച്ചത്.

 

ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹര്‍ഷല്‍ പട്ടേലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി.

 

ന്യൂസീലന്‍ഡിനുവേണ്ടി നായകന്‍ സാന്റ്‌നര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

 

OTHER SECTIONS