അഭിമാനം, ആവേശം: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം

By Sooraj Surendran .17 06 2019

imran-azhar

 

 

മാഞ്ചസ്റ്റർ: ക്രിക്കറ്റ് ലോകം ആകാശയായി കാത്തിരുന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. വില്ലനായി മഴ പലതവണ അവതരിച്ചെങ്കിലും. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ കൂറ്റൻ സ്‌കോർ സ്വന്തമാക്കിയ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 335 റൺസാണ് വാരിക്കൂട്ടിയത്. രോഹിത് ശർമ്മ (140), ലോകേഷ് രാഹുൽ (57) എന്നിവരുടെ മികവുറ്റ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. പാക്കിസ്ഥാന് വേണ്ടി ബൗളിങ്ങിൽ മുഹമ്മദ് ആമിർ 3 വിക്കറ്റുകൾ നേടി. വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാനെ മഴ ചതിച്ചു. മഴ നിയമപ്രകാരം 40 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ പാക് വിജയലക്ഷ്യം 302 റൺസായി പുതുക്കി നിശ്ചയിച്ചു. എന്നാൽ പാക്കിസ്ഥാന് 212 റൺസ് എടുക്കാൻ മാത്രമാണ് സാധിച്ചത്. ഫക്കർ സമാൻ (62), ബാബർ അസം (48), ഇമാദ് വാസിം (46) എന്നിവരാണ് പാക്കിസ്ഥാൻ വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ബൗളിങ്ങിൽ ഇന്ത്യക്ക് വേണ്ടി വിജയ് ശങ്കറും, കുൽദീപ് യാദവും, ഹാർദിക് പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി.

OTHER SECTIONS