ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്ക് ഇന്ത്യയിലെന്ന് കേന്ദ്രം

By online desk .27 05 2020

imran-azhar

 

 

ന്യൂഡല്‍ഹി: കോവിഡ് 19നെ തുടര്‍ന്നുള്ള മരണനിരക്ക് ലോകരാഷ്ര്ടങ്ങളില്‍ ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്രം. ലോകത്ത് കോവിഡ് മരണനിരക്ക് ഒരു ലക്ഷത്തില്‍ 4.4 ആണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് 0.3 ആണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ 1.45 ലക്ഷം കടന്നതിനിടെയാണ് കേന്ദ്രത്തിന്റെ പ്രതികരണം.

രാജ്യത്ത് രോഗബാധിതരായിരുന്ന 41.61 ശതമാനം പേര്‍ രോഗമുക്തരായി. ഇതുവരെ 60,490 കോവിഡ് രോഗികള്‍ വൈറസ് ബാധയില്‍നിന്നു മുക്തരായി. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയതോടെ ബിഹാര്‍, പശ്ചിമ ബംഗാള്‍, ആസാം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിയെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS