ഇന്ത്യയിലെ വ്യോമയാന മേഖല അതിവേഗം വളരുന്നു: മോദി

By Shyma Mohan.18 Feb, 2018

imran-azhar


    മുംബൈ: ഇന്ത്യയുടെ വ്യോമയാന മേഖല അതിവേഗം വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവി മുംബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ വ്യോമയാന നയം മേഖലയെ ആകെ മാറ്റിമറിക്കുകയാണെന്ന് മോദി പറഞ്ഞു. 450 വിമാനങ്ങളാണ് സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്നതെന്ന് പറഞ്ഞ മോദി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 900 പുതിയ വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നതെന്നും വ്യക്തമാക്കി. ടൂറിസം രംഗത്തെ വളര്‍ച്ചക്കുപുറമെ പുതിയ തൊഴിലവസരങ്ങളും വ്യോമയാന മേഖലയുടെ വളര്‍ച്ചയിലൂടെ സാധ്യമാകുമെന്ന് മോദി അഭിപ്രായപ്പെട്ടു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് മുടങ്ങിക്കിടന്ന 10 ലക്ഷം കോടിയുടെ വികസന പദ്ധതികളാണ് ബി.ജെ.പി സര്‍ക്കാര്‍ ജീവന്‍ നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുടങ്ങിക്കിടന്ന പദ്ധതികള്‍ തുടങ്ങുക മാത്രമല്ല, അവ അതിവേഗം പൂര്‍ത്തിയാക്കുക കൂടിയാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടിലെ നാലാമത്തെ കണ്ടെയ്‌നര്‍ ടെര്‍മിനലും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു.


OTHER SECTIONS