3 മുന്‍നിര ലോക നേതാക്കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും

By Shyma Mohan.12 Jan, 2018

imran-azhar


    സൂറിച്ച്, സ്വിറ്റ്‌സര്‍ലാന്റ്: സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് ലോകത്തിലെ മൂന്ന് പ്രമുഖ നേതാക്കളില്‍ ഒരാളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര സര്‍വ്വേ. സൂറിച്ചിലെ ഗാലപ് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക സര്‍വ്വേയിലാണ് മൂന്ന് മുന്‍നിര ആഗോള നേതാക്കളില്‍ ഒരാളായി മോദിയെ തിരഞ്ഞെടുത്തത്. 50 രാജ്യങ്ങളിലെ ആളുകളില്‍ നിന്നും ശേഖരിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് മോദിയെ ചൈനയുടെ ക്‌സി ജിന്‍പിംഗിനും റഷ്യയുടെ വ്‌ളാഡിമിര്‍ പുടിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്ക്കും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്നിലായി മോദിയെ സര്‍വ്വേയില്‍ റേറ്റ് ചെയ്തത്. ജര്‍മ്മന്‍ ചാന്‍സ് ലറായ അംഗേല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ദാവോസില്‍ ജനുവരി 22, 23 തിയതികളിലായി നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കാനായിട്ടാണ് മോദി സ്വിറ്റ്‌സര്‍ലാന്റിലേക്ക് പുറപ്പെടുന്നത്.

OTHER SECTIONS