ഇന്ത്യയുടെ ഫാർമ വ്യവസായം ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനു തന്നെ മുതൽക്കൂട്ടാണ് ;പ്രധാനമന്ത്രി

By online desk .09 07 2020

imran-azhar

 

ന്യൂഡല്‍ഹി: ലോകരാജ്യങ്ങൾക്ക് വേണ്ടി വാക്സിനുകൾ നിർമ്മിക്കുന്നതിൽ ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ സംഭാവനയെക്കുറിച്ച് അടിവരയിട്ടു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് -19 വാക്‌സിനായുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

 

“ലോകത്തിലെ മുഴുവൻ കുട്ടികൾക്കുവേണ്ടിയുള്ള വാക്‌സിനുകളുടെ മൂന്നിൽ രണ്ട് വാക്സിനുകളും ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ് . കോവിഡ് -19 വാക്സിൻ വികസിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ഇന്ന് ഇന്ത്യൻ കമ്പനികൾ സജീവമാണ്, ”യുകെയിൽ സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസായ ഇന്ത്യ ഗ്ലോബൽ വീക്ക് 2020 ൽ മോദി പറഞ്ഞു.

 


മരുന്നുകളുടെ വില കുറയ്ക്കുന്നതിൽ ഇന്ത്യൻ ഫാർമ കമ്പനികളുടെ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ ഫാർമ വ്യവസായം ഇന്ത്യയ്ക്ക് മാത്രമല്ല, ലോകമെമ്പാടും ഉള്ള ഒരു സ്വത്താണ്,” അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ആദ്യത്തെ സാധ്യതയുള്ള കോവിഡ് -19 വാക്സിൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡും (ബിബി‌എൽ) സംയുക്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് മനുഷ്യ പരീക്ഷണത്തിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

 

 

 

 

 

 

 

 

OTHER SECTIONS