അട്ടപ്പാടിയിൽ ശിശുമരണം; 6 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു

By Preethi Pippi.21 10 2021

imran-azhar

 

അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ ആൺകുഞ്ഞാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. 2022 ജനുവരി 12 നാണ് പ്രസവം കണക്കാക്കിയിരുന്നത്.

 


എന്നാൽ ഒക്ടോബർ 15ന് തന്നെ പ്രസവിക്കുകയായിരുന്നു. കുട്ടിക്ക് 715 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. പോഷകക്കുറവ് കാരണമുള്ള വിളർച്ചയും അമിത രക്തസമ്മർദവും പവിത്രയ്ക്ക് ഉണ്ടായിരുന്നു.

 


ഇതാണ് പ്രസവം മൂന്നുമാസം മുൻപാക്കിയത്. നേരത്തേയും പോഷകക്കുറവ് മൂലം നിരവധി ശിശുമരണം അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

 

OTHER SECTIONS