മൊത്ത വില സൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പം 4.53 ശതമാനമായി

By Sarath Surendran.14 Sep, 2018

imran-azhar 

ന്യൂഡല്‍ഹി : രാജ്യത്ത്‌മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 4.53 ശതമാനമായി കുറഞ്ഞു. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഭക്ഷ്യ വസ്തുക്കളുടെ പ്രത്യേകിച്ച് പച്ചക്കറികളുടെ വിലയിലുണ്ടായ കുറവാണിതിന് കാരണം.

 

മൊത്ത വിലസൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പം ജൂലൈ മാസത്തില്‍ 5.09 ശതമാനവും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 3.2 ശതമാനവും ആയിരുന്നു.

 

പച്ചക്കറികളുടെ വിലക്കുറവ് ഓഗസ്റ്റില്‍ 20.18 ശതമാനമായിരുന്നു. തൊട്ടു മുന്‍ മാസം ഇത് 14.07 ശതമാനവും. അതേ സമയം ഇന്ധന - ഊര്‍ജ്ജ മേഖലയില്‍ വിലക്കയറ്റം 17.73 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റ് മാസത്തില്‍ പാചകവാതകത്തിന്റെ വിലക്കയറ്റം 46.08 ശതമാനവും ഡീസലിന്റേത് 19.90 ശതമാനവും പെട്രോളിന്റേത് 16.30 ശതമാനവുമായിരുന്നു.