പണപ്പെരുപ്പം 5.13 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നു

By Sarath Surendran.16 10 2018

imran-azhar
ന്യൂഡല്‍ഹി : രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.13 ശതമാനത്തിലെത്തി. കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പെട്രോള്‍, ഡീസല്‍ വിലക്കയറ്റവും, ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ദ്ധനയുമാണ് ഇതിന് കാരണം.

 

ഈ വര്‍ഷം ഓഗസ്റ്റില്‍ മൊത്തവില സൂചികയെ ആധാരമാക്കിയുള്ള പണപ്പെരുപ്പം 4.53 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 3.14 ശതമാനവുമായിരുന്ന പണപ്പെരുപ്പം.

 

 

 

 

OTHER SECTIONS