സിക്ക ഷോക്ക് : ഇന്‍ഫോസിസ് 13,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങും

By Subha Lekshmi B R.19 Aug, 2017

imran-azhar

ന്യൂഡല്‍ഹി: സിഇഒ, എംഡി സ്ഥാനങ്ങളില്‍നിന്നുള്ള വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നുളള ആഘാതം മറികടക്കുന്നതിന് ഓഹരികള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കന്പനിയായ ഇന്‍ഫോസിസ് ഓഹരികള്‍ തിരിച്ചുവാങ്ങുന്നു. 13,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ (ഷെയര്‍ ബൈബാക്ക്) വാങ്ങാനാണ് ഇന്‍ഫോസിസിന്‍െറ തീരുമാനം. 36 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്‍ഫി ഓഹരി ഉടമകള്‍ ഏറ്റവും ഭീമമായ നഷ്ടം നേരിട്ടതിനു പിന്നാലെയാണ് ഓഹരികള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

 

ഇതിനായി കഴിഞ്ഞ തിങ്കളാഴ്ചത്തെ ക്ളോസിങ് നിരക്കും 17 ശതമാനം പ്രീമിയവും നല്‍കും. 1150 രൂപയാണ് ഒരു ഓഹരിയുടെ തിങ്കളാഴ്ചത്തെ ക്ളോസിങ് നിരക്ക്. ഇന്‍ഫി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്.

 

 

ഇന്‍ഫോസിസ് ഓഹരികളില്‍ പണം നിക്ഷേപിച്ചവര്‍ക്കു സിക്കയുടെ രാജി മൂലം ഒറ്റ ദിവസംകൊണ്ടു നഷ്ടമായത് 22,000 കോടിയിലേറെ രൂപയാണ്. നാരായണ മൂര്‍ത്തിയുടെയും കുടുംബത്തിന്‍െറയും കൈവശമുള്ള ഇന്‍ഫി ഓഹരികളുടെ മൂല്യത്തിലുണ്ടായ ഇടിവാകട്ടെ 750 കോടിയോളം രൂപ. ഇന്‍ഫിയുടെ 36 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ നിക്ഷേപകര്‍ക്ക് ഇത്ര ഭീമമായ നഷ്ടം ആദ്യമാണ്.