പാരമ്പര്യസ്വത്തിൽ ഇനി പെണ്മക്കൾക്കും തുല്യ അവകാശം ; ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ ഭേദഗതി

By online desk .12 08 2020

imran-azhar

 

 

ന്യൂഡൽഹി: ഹിന്ദു പൂർവ്വിക സ്വത്തവകാശ വിഭജനത്തിൽ പുരുഷാധിപത്യത്തിന് അന്ത്യം. അച്ഛന്റെയും മുത്തച്ഛന്മാരുടെയും മുതുമുത്തച്ഛൻമാരുടെയും സ്വത്തുക്കളിൽ ആണ്മക്കൾക്കുള്ള അതേ അവകാശം പെൺമക്കൾക്കും ഉണ്ടെന്ന് സുപ്രീംകോടതി. ചൊവ്വാഴ്ചയാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.

 

1956 ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം പാസ്സാക്കിയത്. 2005 ലും നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത നൽകുന്നതാണ് പുതിയ നിയമം. ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ് അബ്ദുൾ നസീർ, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് നിയമം ഭേദഗതി ചെയ്തത്. 2005 സെപ്റ്റംബർ 9 ലെ ആദ്യം ഭേദഗതി ചെയ്ത സമയത് പിതാവ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതിന് പ്രസക്‌തകിയില്ലെന്നും, 2005 സെപ്റ്റംബർ 9 ന് മുമ്പ് ജനിച്ച പെൺമക്കൾക്കും നിയമത്തിൽ പറയുന്ന പ്രകാരം തുല്യത അവകാശപ്പെടാമെന്ന് ബെഞ്ച് പറഞ്ഞു.


ഏതൊരു ആധുനിക - പുരോഗമന സമൂഹത്തിന്റെയും ഭരണകൂടത്തിന്റെ അടിസ്ഥാന തത്വമാണ് ലിംഗസമത്വം. തീരുമാനത്തെ സ്വാഗതം ചെയ്യേണ്ടതുണ്ട്. ഈ വിധി വരാൻ ഏറെ വൈകിഎന്നും ബെഞ്ച് പറഞ്ഞു.

 

 

OTHER SECTIONS