ഡേ ഓഫ് ഇല്ലെങ്കില്‍ ഡേ ഓഫ് അലവന്‍സ് നല്‍കാന്‍ നിര്‍ദ്ദേശം

By online desk.21 02 2020

imran-azhar

 


തിരുവനന്തപുരം: വിവിധ യൂണിറ്റുകളില്‍ സേവനം അനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡേ ഓഫ് അനുവദിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഡേ ഓഫ് അലവന്‍സ് കൃത്യമായി നല്‍കേണ്ടതാണെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ യൂണിറ്റ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

സേനാംഗങ്ങള്‍ക്ക് കഴിവതും ഡേ ഓഫ് അനുവദിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡേ ഓഫും ഡേ ഓഫ് അലവന്‍സും അനുവദിക്കുന്നത് സംബന്ധിച്ച് ചില യൂണിറ്റുകളില്‍ വ്യക്തതക്കുറവ് ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

OTHER SECTIONS