ഇസ്രയേല്‍ ആക്രമണം: ഇസ്‌ലാമിക് ജിഹാദിന്റെ സീനിയര്‍ കമാന്‍ഡര്‍ ഖാലിദ് മന്‍സൂര്‍ കൊല്ലപ്പെട്ടു

By parvathyanoop.08 08 2022

imran-azhar

 


ജറുസലം : തെക്കന്‍ ഗാസയിലെ റാഫ അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ സീനിയര്‍ കമാന്‍ഡര്‍ ഖാലിദ് മന്‍സൂര്‍ കൊല്ലപ്പെട്ടു. ഇതിനിടയില്‍ പ്രകോപനം സൃഷ്ടിച്ചതിന് പുറകെയാണ് ഇസ്രയേല്‍ കഴിഞ്ഞ രണ്ട് ദിവസമായി രാത്രി കാലങ്ങളില്‍ ഗാസയിലേക്ക് നിരന്തരം റോക്കറ്റുകള്‍ വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ആക്രമണത്തില്‍ മൂന്നു നില കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

 

ഖാലിദ് മന്‍സൂറിനു പുറമേ സംഘടനയുടെ മറ്റു രണ്ടു നേതാക്കള്‍ അടക്കം 7 പലസ്തീന്‍കാരും കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേല്‍ ആരംഭിച്ച സൈനികനടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 31 ആയി. 250 പേര്‍ക്കു പരുക്കേറ്റതായി പലസ്തീനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

വെളളിയാഴ്ച ഗാസയിലെ പാര്‍പ്പിടസമുച്ചയത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ലാമിക് ജിഹാദിന്റെ മറ്റൊരു മുതിര്‍ന്ന നേതാവിനെയും വധിച്ചിരുന്നു. തിരിച്ചടിയായി ഇസ്രയേല്‍ പട്ടണങ്ങള്‍ക്കു നേര്‍ക്കുള്ള റോക്കറ്റാക്രമണം ഇന്നലെയും തുടര്‍ന്നു.

 

ഗാസയുടെ ഭരണച്ചുമതലയുള്ള ഹമാസ് സംഘര്‍ഷത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം 11 ദിവസമാണു നീണ്ടത്. ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദിന്റെ ആയുധ കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു.അതിനിടെ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്റെ നടപടിയെ അപലപിച്ചു. ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവര്‍ത്തനമാണ്. പലസ്തീനികള്‍ സംരക്ഷണം അര്‍ഹിക്കുന്നു.

 

ഇസ്രായേലില്‍ നിന്ന് വ്യത്യസ്തമായി, പലസ്തീന്‍ സിവിലിയന്മാരെ സംരക്ഷിക്കാന്‍ അയണ്‍ ഡോം പോലുള്ള മിസൈല്‍ പ്രതിരോധ പരിപാടികള്‍ നിലവിലില്ല. അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധിയായ ഇല്‍ഹാന്‍ അബ്ദുല്ലഹി ഒമര്‍ ട്വിറ്ററില്‍ കുറിച്ചു.ഇതേസമയം, സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. വ്യോമാക്രമണം നിര്‍ത്തണമെന്ന ഈജിപ്തിന്റെ നിര്‍ദേശം ഇസ്രയേല്‍ അംഗീകരിച്ചതായി മധ്യസ്ഥര്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

OTHER SECTIONS